Spread the love

തിരുവനന്തപുരം: പകർച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി അടിയന്തര സഹായങ്ങൾക്കും സംശയ നിവാരണത്തിനുമായി കാൾ സെന്റർ ആരംഭിച്ചു. ആരോഗ്യ സംബന്ധമായ എല്ലാ സംശയങ്ങൾക്കും ദിശയിലേക്ക് വിളിക്കാം. ഇതിലൂടെ 24 മണിക്കൂറും വിദഗ്ദ്ധരായ ഡോക്ടർമാരോട് സംസാരിക്കാനാകും.
ദിശ കോൾ സെന്ററുകളാണ് എല്ലാ ജില്ലകളിലെ ഡോക്ടർമാരുടെയും സേവനങ്ങൾ ഉൾപ്പെടുത്തി സജ്ജമാക്കിയത്.

ദിശയിലെ കൗൺസിലർമാർ, ഡോക്ടർമാർ, ഇ- സഞ്ജീവനി ഡോക്ടർമാർ എന്നിവരെ കൂടാതെ ജില്ലകളിലെ സർവയലൻസ് ഓഫീസർമാരുടെ നേതൃത്വത്തിൽ കൂടുതൽ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കും. മഴക്കാലത്തോടനുബന്ധിച്ച് ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എൻ1, സിക്ക, ശ്വാസകോശ രോഗങ്ങൾ, വയറിളക്കം തുടങ്ങിയ പലതരം രോഗങ്ങൾ ബാധിച്ചേക്കാം. രോഗാരംഭത്തിലും ചികിത്സാ ഘട്ടത്തിലും അതുകഴിഞ്ഞും ഉണ്ടാകുന്ന സംശങ്ങൾക്ക് ദിശയിലേക്ക് വിളിക്കാം.

വിളിക്കേണ്ട നമ്പറുകൾ:-
104,1056, 0471 2552056, 2551056

ഡോക്ടറോ‌ട് ചോദിക്കാം:-

⭕️മുൻകരുതലുകൾ

⭕️മരുന്നുകളെക്കുറിച്ചുള്ള സംശയം

⭕️ഭക്ഷണ ക്രമീകരണം

⭕️പരിശോധനാ ഫലത്തെക്കുറിച്ചുള്ള സംശയം

⭕️മാനസിക പിന്തുണ, രോഗപ്പകർച്ച തടയാനുള്ള മുൻകരുതൽ.

ആശുപത്രി തിരക്ക് കാരണം പലപ്പോഴും ഡോക്ടറോട് നേരിട്ട് ചോദിക്കാൻ കഴിയാറില്ല. അതിനുള്ള പരിഹാരമാണ് ദിശ കാൾ സെന്റർ. കാളുകളുടെ തിരക്ക് കൂടുന്നതനുസരിച്ച് കൂടുതൽ പേരുടെ സേവനം ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

Leave a Reply