വ്യാജരേഖ ചമച്ച് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്ത ശേഷം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച സിപിഎം നേതാവിനെതിരെ പൊലീസ് ജാമ്യമില്ലാ കേസെടുത്തു. കൊല്ലം ചിതറയിലെ സിപിഎം നേതാവിനെതിരെ ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ്കേസെടുത്തത്. ക്രമക്കേടിനു കൂട്ടു നിന്ന രണ്ട് പഞ്ചായത്ത് ജീവനക്കാര്‍ക്കെതിരെയും കേസുണ്ട്. മാങ്കോട് വാര്‍ഡിലെ താമസക്കാരനല്ലാത്ത മോഹനന്‍ തിരഞ്ഞെടുപ്പടുത്തപ്പോള്‍ വ്യാജ രേഖകളുടെ സഹായത്തോടെ മാങ്കോട് വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുകയായിരുന്നു. തെളിവുകളുമായി ബിജെപി സ്ഥാനാര്‍ഥി മനോജ് കുമാര്‍ ഇലക്ഷന്‍ കമ്മിഷനെയും പൊലീസിനെയും സമീപിച്ചെങ്കിലും നടപടിയുണ്ടാവാത്തതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നൽകുകയായിരുന്നു.