Spread the love

തിരുവനന്തപുരം : രാത്രിയിലെ തുടർച്ചയായ മഴയിൽ പലയിടത്തും വെള്ളപ്പൊക്കം. ആമയിഴഞ്ചാൻ തോട് കരകകവിഞ്ഞതിനെ തുടർന്ന് കുന്നുകുഴി ബണ്ടിൽ താമസിച്ചിരുന്നവരെ ഒഴിപ്പിച്ചു. അർധരാത്രിയോടെ കുന്നുകുഴി സ്കൂൾ തുറന്ന് പുനരധിവാസ കേന്ദ്രം ഒരുക്കി. കുഴിവയൽ, തേക്കുംമൂട്, ഗൗരീശപട്ടം, മുറിഞ്ഞപാലം പ്രദേശങ്ങളിലും രൂക്ഷമായ വെള്ളപ്പൊക്കമുണ്ടായി. മുൻകരുതൽ നടപടിയായി വേളി പൊഴി വൈകിട്ടോടെ മുറിച്ചിരുന്നു. ഒരു മാസം മുൻപ് രാത്രി തുടർച്ചയായി പെയ്ത മഴയിൽ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തിന് സമാനമായിരുന്നു ഇന്നലത്തെ സാഹചര്യം.

ഇന്നലെ ഉച്ചയോടെയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. വൈകിട്ട് അഞ്ചോടെ മഴ തുടങ്ങി. മലയോര മേഖലയിലേക്കും ബീച്ചുകളിലേക്കും യാത്രാ നിരോധനം ഏർപ്പെടുത്തി. എന്നാൽ രാത്രി എട്ടോടെ മഴ കനത്തു. തുടർച്ചയായി മണിക്കൂറുകളോളം പെയ്ത മഴയിൽ നഗരം മുങ്ങി. സ്ഥിരം വെളളക്കെട്ട് മേഖലകളിൽ രാത്രി പത്തരയോടെ വെള്ളം ഇരച്ചു കയറി. ബണ്ട് കോളനിയിൽ നിന്ന് രാത്രി 11.30 ഓടെ താമസക്കാരെ ഒഴിപ്പിച്ചു.

Leave a Reply