കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിലെ സ്വസ്ഥവൃത്ത, ശാലാക്യതന്ത്ര വകുപ്പുകളില്‍ ഒഴിവ് വരുന്ന അദ്ധ്യാപക തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നടത്തുന്നതിന് കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. സ്വസ്ഥവൃത്ത വകുപ്പിലേക്കുള്ള ഇന്റര്‍വ്യൂ 15ന് രാവിലെ 11നും ശാലക്യതന്ത്ര വകുപ്പിലേക്കുള്ള ഇന്റര്‍വ്യൂ 16ന് രാവിലെ 11നും നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകര്‍പ്പുകളും ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം അതത് തീയതികളില്‍ കൃത്യസമയത്ത് ഹാജരാകണം. നിയമനം ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 57,527 രൂപ സമാഹൃത വേതനമായി ലഭിക്കുന്നതാണ്. നിയമനം ഒരു വര്‍ഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കണം.