
ഒമിക്രോൺ വ്യാപനം രൂക്ഷമായതോടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള ഫ്ലൈറ്റുകളും ട്രാൻസിറ്റ് യാത്രക്കാരെയും നഗരത്തിൽ നിരോധിച്ചിരുന്നു. ഇതോടെ വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യുന്നവർക്കാണ് ബുദ്ധിമുട്ടേറിയിരിക്കുന്നത്. വാണിജ്യ എയർലൈനുകൾ ഇതിനകം തന്നെ ഒരു വിമാനത്തിൽ കൊണ്ടുപോകാവുന്ന മൃഗങ്ങളുടെ എണ്ണം നിയന്ത്രിച്ചിരിക്കുന്നതിനാൽ നഗരത്തിൽ കുടുങ്ങിക്കിടക്കുന്ന വളർത്തുമൃഗങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. ഡിസംബറിലെ ഫ്ലൈറ്റ് റദ്ദാക്കൽ മാത്രം കാരണം 3,000 മുതൽ 4,000 വരെ പൂച്ചകളും നായ്ക്കളും ഹോങ്കോങിൽ ഒറ്റപ്പെട്ടതായി അനിമൽ ട്രാവൽ കമ്പനിയായ പെറ്റ് ഹോളിഡേയ്സ് പറയുന്നു. ഒരു ചാർട്ടേഡ് പ്രൈവറ്റ് ജെറ്റിൽ യാത്ര ചെയ്യുന്നതിന് ഒരു പൂച്ചയ്ക്കും അതിന്റെ ഉടമയ്ക്കും കൂടി ഏകദേശം 23,100 ഡോളർ വരെയാണ് നിരക്ക്. മൃഗത്തിന്റെ വലുപ്പത്തെ അടിസ്ഥാനമാക്കി തുക വ്യത്യാസപ്പെടുന്നു. ഇത്തരം കർശന നിയമങ്ങളെ തുടർന്ന് ഉപേക്ഷിക്കപ്പെടുന്ന നായ്ക്കളുടെ എണ്ണത്തിലും ഹോങ്കോങിൽ വർദ്ധനവുണ്ടായിട്ടുണ്ട്.