Spread the love
പരീക്ഷാ നടത്തിപ്പിൽ കണ്ണൂർ സ‍ർവ്വകലാലയ്ക്ക് ഗുരുതര പിഴവ് പറ്റിയതായി ഏറ്റുപറഞ്ഞ് പരീക്ഷാ കൺട്രോളർ

ചോദ്യപേപ്പർ വിവാദത്തിൽ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നറിയിച് പരീക്ഷാ കൺട്രോളർ. ചോദ്യം തയ്യാറാക്കിയ അധ്യാപകർ പഴയ ചോദ്യ പേപ്പർ അതേപടി നൽകുകയായിരുന്നുവെന്നും വിശദീകരിച് പിജെ വിൻസെന്റ്. കുറ്റക്കാരായ അധ്യാപകരെ കണ്ണൂർ സർവ്വകലാശാല കരിമ്പട്ടികയിൽ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. റദ്ദാക്കിയ പരീക്ഷകൾ ഉടൻ നടത്താൻ നടപടി എടുക്കുമെന്നും പിജെ വിൻസെന്റ് പറഞ്ഞു.

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ കഴിഞ്ഞ ദിവസം നടന്ന സൈക്കോളജി, ബോട്ടണി പരീക്ഷകളുടെ രണ്ട് ദിവസത്തെ പേപ്പറുകളും 2020 തിലേത് തന്നെയായിരുന്നു. മൂന്ന് ചോദ്യപേപ്പറുകൾ ഇങ്ങനെയുണ്ടെന്ന് കണ്ടെത്തിയതോടെ ഈ പരീക്ഷകളെല്ലാം റദ്ദാക്കി. സെനറ്റ് അംഗം ഡോ ആർ കെ ബിജു പരാതിയുമായി വൈസ് ചാൻസിലറെ സമീപിച്ചപ്പോഴാണ് യൂണിവേഴ്സിറ്റിക്ക് അബന്ധം മനസിലായത്. ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകനെതിരെ അന്വേഷണം ആരംഭിച്ചു. ചോദ്യ പേപ്പർ തയ്യാറാക്കിയ ഉദ്യോഗസ്ഥൻ കഴിഞ്ഞ കൊല്ലത്തെ ചോദ്യപേപ്പർ എടുത്ത് ഡേറ്റ് മാത്രം മാറ്റി ഇക്കൊല്ലത്തേക്കും നൽകി എന്നാണ് പ്രാധമിക നിഗമനം.

Leave a Reply