Spread the love

കാസർഗോഡ് :പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രധാന പ്രതികളുടെ ഭാര്യമാർക്ക് കാസർകോട് ജില്ലാ ആശുപത്രിയിൽ താൽക്കാലിക നിയമനം നൽകിയത് വിവാദത്തിൽ.

Controversial appointment of wives of big murder accused in district hospital.

കണ്ണൂർ ജയിലിൽ റിമാൻഡിൽ കഴിയുന്ന കേസിലെ ഒന്നാം പ്രതിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന കല്യോട്ട് ഏച്ചിലടുക്കത്തെ എ.പീതാംബരന്റെ ഭാര്യ, രണ്ടാം പ്രതി സി. ജെ. സജിയുടെ ഭാര്യ,മൂന്നാം പ്രതി കെ.എം. സുരേഷിന്റെ ഭാര്യ എന്നിവർക്കാണ് കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ പാർടൈം സ്വീപ്പർ തസ്തികയിൽ ജോലി ലഭിച്ചത്.ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ആശുപത്രിയിൽ താൽക്കാലിക നിയമനാംഗീകാരം നൽകേണ്ടത് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അധ്യക്ഷയായ ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയാണ്. സിപിഎം ഭരണത്തിലുള്ള കാസർകോട് ജില്ലാ പഞ്ചായത്തിലെ കമ്മിറ്റി മുഖേനെയാണ് ഇവർക്ക് നിയമനം ലഭിച്ചത്.

സിപിഎം നിർദ്ദേശപ്രകാരമാണ് പ്രതികളുടെ ബന്ധുക്കളെ നിയമിച്ചതെന്നാണ് കോൺഗ്രസിൻറെ ആരോപണം. കൊലപാതകവുമായി സിപിഎമ്മിനുള്ള ബന്ധം വ്യക്തമാകുന്നുവെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപിയും പ്രതികരിച്ചു. നിയമനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ ആശുപത്രിയിലേക്ക് മാർച്ച് നടത്തി.പ്രതികളെ സംരക്ഷിക്കാൻ കോടതിയിൽ പോയി കോടികൾ ചെലവാക്കിയ സർക്കാർ ആ നിലപാട് തുടരുകയാണെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛൻ പി.കെ. സത്യനാരായണൻ ആരോപിച്ചു. എന്നാൽ നിയമനത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് ജില്ലാസെക്രട്ടറി ബാലകൃഷ്ണൻ വ്യക്തമാക്കി.

Leave a Reply