സ്വർണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്‍റെ വിവാദ വെളിപ്പെടുത്തലില്‍ കേന്ദ്ര ഏജൻസികൾ വീണ്ടും അന്വേഷണത്തിന്. ചോദ്യംചെയ്യലിന് ഹാജരാകാന്‍ സ്വപ്‍ന സുരേഷിന് ഇഡി സമൻസ് അയച്ചു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു സ്വപ്ന സുരേഷിന്‍റെ വിവാദ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയെ കുടുക്കാൻ ദേശീയ അന്വേഷണ ഏജൻസികൾ സമ്മർദ്ദം ചെലുത്തിയെന്ന തന്‍റെ ഓഡിയോ ശിവശങ്കറിന്‍റെ തിരക്കഥയെന്നായിരുന്നു സ്വപ്നയുടെ തുറന്ന് പറച്ചിൽ. ഈ ഫോണ്‍ റെക്കോര്‍ഡിന് പിന്നിലെ ഗൂഢാലോചന ആരുടേതാണെന്നാണ് അന്വേഷിക്കുക.