‘എമ്പുരാൻ’ സിനിമയ്ക്ക് പിന്തുണയുമായി നടി ഷീല. നടന്ന കാര്യങ്ങൾ മാത്രമാണ് എമ്പുരാനിലുള്ളതെന്നും സിനിമയ്ക്ക് ഫ്രീയായി പബ്ലിസിറ്റി ലഭിക്കുകയാണെന്നും ഷീല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എമ്പുരാൻ നല്ല സിനിമയാണ്. ഇത്തരം സിനിമ വന്നതിൽ അഭിമാനിക്കണം. നടന്ന കാര്യങ്ങൾ വച്ച് എത്ര ചിത്രങ്ങൾ എടുക്കുന്നു. ഗർഭിണിക്ക് സംഭവിച്ചതെല്ലാം നടന്ന കാര്യങ്ങൾ അല്ലേ. മലയാളത്തിൽ ഇത്രയും വലിയ ഒരു ചിത്രം വന്നത് തന്നെ അഭിമാനിക്കേണ്ട കാര്യമാണ്. വ്യക്തിപരമായി എനിക്ക് ചിത്രം വളരെ ഇഷ്ടപ്പെട്ടു. മാങ്ങയുള്ള മരത്തിലെ കല്ലെറിയൂ. വേറെ ഒരു ചിന്തയുമില്ലാതെ പൃഥ്വിരാജ് എടുത്ത ചിത്രമാണ് എമ്പുരാൻ. നാല് വർഷത്തോളം കഷ്ടപ്പെട്ടാണ് അദ്ദേഹം ആ സിനിമ സംവിധാനം ചെയ്തത്. ആളുകൾ പറയുന്തോറും സിനിമയ്ക്ക് അത് ഫ്രീ പബ്ലിസിറ്റിയാണെന്നും ഷീല പറഞ്ഞു.
അതേസമയം എമ്പുരാൻ സിനിമയുടെ റീ എഡിറ്റ് ചെയ്ത പതിപ്പിന്റെ പ്രദർശനം ആരംഭിച്ചു. സിനിമയിലെ സ്ത്രീകൾക്കെതിരായ അതിക്രമത്തിന്റെ സീനുകൾ മുറിച്ചുനീക്കി. പേര് ഉൾപ്പെടെ 24 ഇടത്ത് എഡിറ്റിങ് നടത്തിയ പതിപ്പാണ് പുതിയതായി പ്രദർശിപ്പിക്കുന്നത്.