തൃശൂർ: കോൺഗ്രസിന്റെ തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിന് തൊഴിലാളികൾ അടിച്ചത് കാവി പെയിന്റ്. ത്രിവർണ പതാകയുടെ നിറം അടിക്കാനായിരുന്നു പാർട്ടി നേതൃത്വം തൊഴിലാളികളോട് ആവശ്യപ്പട്ടിരുന്നത്. എന്നാൽ പെയിന്റ് ചെയ്തുകഴിഞ്ഞപ്പോൾ ബിജെപി ഓഫീസാണെന്ന് തോന്നുന്ന തരത്തിലായി.
ഇതോടെ വിമർശനങ്ങളും ഉയർന്നു. അബദ്ധം പറ്റിയത് മനസ്സിലാക്കിയതിനെ തുടർന്ന് പെയിന്റ് മാറ്റി അടിക്കാൻ നേതാക്കൾ നിർദ്ദേശിച്ചു. അബദ്ധം പറ്റിയെന്ന് വിശദീകരിച്ച തൊഴിലാളികൾ ഇന്ന് രാവിലെയോടെ എത്തി നിറം മാറ്റിയടിച്ചു തുടങ്ങി.
നേരത്തെ കാവി നിറം കൊടുത്ത ഇടങ്ങളിൽ പച്ചയ്ക്ക് പ്രാമുഖ്യം നൽകികൊണ്ടാണ് പെയിന്റടിക്കുന്ന രാഹുൽ ഗാന്ധിയുടെ ഭാരത് ജോ 2 യാത്ര തൃശ്ശൂർ ജില്ലയിൽ എത്തുന്നതിന് മുന്നോടിയായിട്ടാണ് ഡിസിസി ഓഫീസ് പെയിന്റ് ചെയ്ത് മിനുക്കാൻ തീരുമാനിച്ചത്.
തൂവെള്ള നിറത്തിലായിരുന്നു തൃശ്ശൂർ ഡിസിസി ഓഫീസ് പ്രവർത്തിക്കുന്ന കെ കരുണാകരൻ സ്മൃതി മന്ദിരം ഉണ്ടായിരുന്നത്. കോൺഗ്രസ് പാർട്ടി പതാകയുടെ ത്രിവർണം തന്നെ കെട്ടിടത്തിന് ആയിക്കോട്ടെയെന്ന് നേതാക്കൾ തീരുമാനിച്ചതിനെത്തുടർന്നാണ് പെയിന്റ് അടിപ്പിച്ചത്. ഇത് വൻ അബദ്ധത്തിലും കലാശിക്കുകയായിരുന്നു.