Spread the love

പാചക വാതക വില വീണ്ടും കൂട്ടി, ഇന്ധന വിലയില്‍ കുറവ്

രാജ്യത്ത് വീണ്ടും പാചക വാതക വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയും, വാണിജ്യാവിശ്യത്തിനുള്ള സിലിണ്ടറിന് 73.50 രൂപയുമാണ് വര്‍ധിച്ചത്. എല്ലാ മാസവും പാചക വാതക വില പുതുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ വില വര്‍ധന. ഇതോടെ, ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക വില 867 രൂപയായി ഉയര്‍ന്നു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടര്‍ വില 1623.50 എന്ന നിലയിലെത്തി.

കഴിഞ്ഞ മാസനും രാജ്യത്ത് പാചക വാതക വില എണ്ണകമ്പനികള്‍ പുതുക്കിയിരുന്നു. ജൂലായ് ഒന്നിന് നടത്തിയ വില പുനര്‍നിര്‍ണ്ണയത്തില്‍ ഗാര്‍ഹിക ഉപഭോഗത്തിനുള്ള സിലിണ്ടറിന് 25.50 രൂപ വര്‍ദ്ധിച്ച് 841.50 രൂപയിലെത്തിയിരുന്നു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 80 രൂപ കൂടി 1550 രൂപയുമായിരുന്നു.

അതിനിടെ, രാജ്യത്തെ ഇന്ധന വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോള്‍ വില 14 പൈസയും ഡീസല്‍ വില 15 പൈസയും കുറഞ്ഞു. ഇതോടെ കോഴിക്കോട് പെട്രോള്‍ വില 101.78 രൂപയിലെത്തി. ഡീസല്‍ വില 93.89 രുപയാണ്.

Leave a Reply