ബാംഗ്ലൂർ: കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് കാപ്റ്റൻ വരുൺ സിങ് (39) അന്തരിച്ചു. ഇന്ന് രാവിലെ ബാംഗ്ലൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ബെംഗളൂരുവിലെ വ്യോമസേനയുടെ കമാന്‍ഡ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നെങ്കിലും വരുണ്‍ സിംഗിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനുള്ള പ്രയത്നത്തിലായിരുന്നു എയര്‍ഫോഴ്സ് കമാന്‍ഡ് ആശുപത്രി. അപകടത്തില്‍ ക്യാപ്റ്റൻ വരുൺ സിംഗിന്‍റെ കൈകൾക്കും മുഖത്തുമാണ് ഗുരുതരമായി പൊള്ളലേറ്റത്. സംയുക്ത സേന മേധാവി ബിപിൻ റാവത്ത് അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത് ഉൾപ്പെടെ 11 പേർ നേരത്തെ അപകടത്തിൽ മരിച്ചിരുന്നു.