അമേരിക്കയിലെ ഒക്ലഹോമ സിറ്റിയിലെ റിഡംപ്ഷൻ യുണൈറ്റഡ് മെത്തഡിസ്റ്റ് ചർച്ചിൽ പോയതാണ് ആഷ്ലി ആൻറിവേർസോ. സഭയിലേക്ക് കഞ്ചാവ് ചെടി കൊണ്ടുവന്നു എന്ന് കണ്ടെത്തി സഭയിലുള്ളവർ ആഷ്‌ലിയെ പുറത്താക്കി. എന്നാൽ തന്റെ കയ്യിലുള്ളത് കഞ്ചാവ് ചെടിയല്ല എന്നും മെക്‌സിക്കൻ സൂപ്പ് (മെനുഡോ) തയ്യാറാക്കാൻ മല്ലിയിലയാണെന്ന് ആഷ്‌ലി ആവർത്തിച്ച് പറഞ്ഞെങ്കിലും ആരും ചെവികൊണ്ടില്ല. വീഡിയോ ആഷ്‌ലി തന്നെ തന്റെ ടിക്ടോക് ഹാൻഡിൽ പോസ്റ്റ് ചെയ്ത്. 3 ദശലക്ഷത്തിലധികം പേരാണ് രണ്ട് മിനിറ്റ് ദൈർഖ്യമുള്ള വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. ഒടുവിൽ പോലീസ് സ്ഥലത്തെത്തി കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞു, യുവതി നിരപരാധിയാണെന്ന് വ്യക്തമായി. ഇതേ തുടർന്ന് പള്ളി അധികാരികൾ അടുത്ത ആഴ്ച മുതൽ ആഷ്ലിയെ പ്രാർത്ഥനയിൽ പങ്കെടുക്കാൻ അനുവദിക്കുയും എന്ന് വ്യക്തമാക്കി.