ഖത്തർ: ഫാൻസ് കാർണിവലിൽ ശരിക്കും ഞെട്ടിച്ചത് മലയാളികൾ തന്നെയായിരുന്നു. ദോഹ കോർണിഷിനെ വർണക്കടലാക്കി മാറ്റി ആരാധകർ ഒഴുകിയെത്തി. വിവിധ ഫാൻസ് ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് കോർണിഷിൽ ആരാധകസംഗമങ്ങൾ നടന്നത്. കടൽ പോലെയാണ് ആരാധകർ ഒഴുകി എത്തിയത്.
ചെണ്ട മേളവും ബാൻഡ് വാദ്യവും മാത്രമായിരുന്നില്ല നല്ല നാടൻ കോൽകളിയും പരിപാടിയിൽ ഉണ്ടായിരുന്നു. ആഘോഷ പരിപാടികൾ രാത്രിയേറെ വരെ നീണ്ടു നിന്നു. ബ്രസീലിന്റെയും അർജന്റീനയുടെയും പോർച്ചുഗലിന്റെയും ഇംഗ്ലണ്ടിന്റെയുമെല്ലാം ആരാധകർ ഒഴുകിയെത്തി. ടീം ജഴ്‌സിയണിഞ്ഞാണ് ആരാധകർ എത്തിയിരുന്നത്. കോർണിഷിലെ ഫ്ലാഗ് പ്ലാസയിൽ ആണ് ആരാധകർ ഒത്തുകൂടിയത്.
പാട്ടും മേളവുമായി വലിയ ആഘോഷം തന്നെയായിരുന്നു കഴിഞ്ഞ ദിവസം ഖത്തറിൽ നടന്നത്. മലയാളിത്തൽ ഉള്ള കിടിലൻ ഗാനവും എത്തി. പ്ലാസയിൽ നിന്നും ആരംഭിച്ച പരേഡുകളും മാർച്ചുകളും അവസാനിച്ചത് ലോകകപ്പിന്റെ കൗണ്ട് ഡൗൺ ക്ലോക്കിന് സമീപത്തായിരുന്നു. അവസാന മണിക്കൂറുകളിൽ എല്ലാ ടീമുകളുടെയും ആരാധകർ ഒത്തൊരുമിച്ച് ഒരു ഉത്സവം തന്നെയായിരുന്നു ഇവിടെ. അയ്യായിരത്തിലധികം വരുന്ന ആരാധകർ ഇവിടേക്ക് എത്തി. പുരുഷൻമാരും സ്ത്രീകളും ഉൾപ്പെടെ കൊച്ചു കുട്ടികൾ വരെ പരിപാടിക്കായി എത്തിയിരുന്നു. പ്രായഭേദമന്യേന ഫുട്‌ബോൾ ആരാധകർ അവരുടെ ഇഷ്ട താരത്തിന്റെ ജേഴ്സി അണിഞ്ഞെത്തി.