ചെന്നൈ: തെന്നിന്ത്യൻ താരം വടിവേലുവിന് കൊറോണ സ്ഥിരീകരിച്ചു. അദ്ദേഹം നിലവിൽ ചെന്നൈയിലെ ശ്രീരാമചന്ദ്ര ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ലണ്ടനിൽ നിന്നും തിരികെ വന്ന ശേഷം ടെസ്റ്റ് ചെയ്തപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. നടന് ഒമിക്രോൺ ആണോ എന്ന് സംശയമുള്ളതിനാൽസാംപിളുകൾ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. ഒമിക്രോൺ പരിശോധനാ ഫലം ഉടൻ ലഭിക്കും.’നായ് ശേഖർ റിട്ടേൺസ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് അദ്ദേഹം ലണ്ടനിൽ പോയത്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം സിനിമയിലേക്ക് തിരിച്ചെത്തുന്നത്.