
തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ സാഹചര്യം വിലയിരുത്തുന്നതിനായി കൊറോണ അവലോകന യോഗം ഇന്ന് ചേരും. ഞായറാഴ്ചകളില്‍ ലോക്ഡൗണ്‍ സമാന നിയന്ത്രണം തുടരണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. സി കാറ്റഗറി നിയന്ത്രണം ഉള്ള സ്ഥലങ്ങളില്‍ തിയേറ്ററുകള്‍, ജിമ്മുകള്‍ എന്നിവ അനുവദിക്കണമെന്ന ആവശ്യവും ഇന്ന് പരിഗണിക്കും. നിയന്ത്രണങ്ങള്‍ തിരുവനന്തപുരം ജില്ലയില്‍ ഫലം ചെയ്‌തെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന എറണാകുളം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കും സാധ്യതയുണ്ട്.
എന്നാല്‍ രോഗികളുടെ എണ്ണം കുറയാത്തതിനാല്‍ വലിയ ഇളവുകള്‍ ഉണ്ടാകാനും സാധ്യതയില്ല. സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും രോഗികളുടെ എണ്ണം അരലക്ഷത്തിന് മുകളിലാണ് റിപ്പോര്‍ട്ട് ചെയ്തത്. 51,570 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 49.89 ആണ് ടിപിആര്‍. നിലവില്‍ 6,54,595 പേര്‍ ചികിത്സയിലുണ്ട്.