Spread the love
ചാൾസ് രാജാവിന്റെ കിരീടധാരണം മെയ് ​6ന്

ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം 2023 മെയ് 6 ന്. കിരീടധാരണം വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കും. 1066-ൽ വില്യം ദി കോൺക്വറർ മുതൽ ഇംഗ്ലണ്ടിലെയും പിന്നീട് ബ്രിട്ടനിലെയും യുണൈറ്റഡ് കിംഗ്ഡത്തിലെയും രാജാക്കന്മാരും രാജ്ഞികളും വെസ്റ്റ്മിൻസ്റ്റർ ആബിയിൽ വച്ചാണ് കിരീടമണിഞ്ഞിട്ടുള്ളത്.സെപ്തംബർ എട്ടിന് എലിസബത്ത് രാജ്ഞിയുടെ മരണത്തോടെയാണ് മകൻ ചാൾസ് രാജാവായി അവരോധിതനായത്. രാജവംശത്തിന്റെ പങ്കും പ്രാധാന്യവും വിളിച്ചോതുന്നതായിരിക്കും കിരീടധാരണ ചടങ്ങുകളെന്ന് ബക്കിം​ഗ്ഹാം കൊട്ടാരം ട്വീറ്റ് ചെയ്തു. പാരമ്പര്യത്തിലൂന്നിയുള്ളതും ഭാവിയിലേക്കുറ്റു നോക്കിക്കൊണ്ടുള്ളതുമായിരിക്കും ആഘോഷപരിപാടികൾ. കിരീടധാരണ വേളയിൽ, കാന്റർബറി ആർച്ച് ബിഷപ്പ് രാജാവിനെ അഭിഷേകം ചെയ്യുകയും അനുഗ്രഹിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യും. ചെങ്കോൽ സ്വീകരിച്ച ശേഷം ആർച്ച് ബിഷപ്പ് സെന്റ് എഡ്വേർഡിന്റെ കിരീടം രാജാവിന്റെ തലയിൽ അണിയിക്കും. രാജാവിന്റെ കിരീടധാരണത്തിന് സമാനമായതും എന്നാൽ ലളിതവുമായ ചടങ്ങിൽ കാമില രാജ്ഞിയെയും കിരീടമണിയിക്കും.

Leave a Reply