
ചെമ്പൂച്ചിറ സ്കൂളിന്റെ സ്കൂളിന്റെ നിർമ്മാണത്തിൽ വലിയ അഴിമതി നടന്നിട്ടുണ്ട്. ക്ലാസ് നടന്നിരുന്നുവെങ്കിൽ നൂറ് കണക്കിന് വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിൽ പെട്ടേനെ. അഴിമതിയിൽ സി പി എം നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. നടപടി എടുക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പണം കൊടുത്തിട്ടില്ലെന്ന് പറഞ്ഞ് കിഫ്ബിക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മുൻ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്‍റെ പുതുക്കാട് മണ്ഡലത്തില്‍ കിഫ്ബിയുടെ മൂന്ന് കോടി രൂപയും എം എൽ എ ഫണ്ടിൽ നിന്നും 75 ലക്ഷം രൂപയും ചെലവഴിച്ച് നിർമ്മിച്ച് ഉദ്ഘാടനത്തിന് തയ്യാറായിരുന്ന സ്‌കൂൾ കെട്ടിടമാണ് ബലക്ഷയത്തെ തുടര്‍ന് പൂർണമായി പൊളിച്ചു നീക്കുന്നത്. ഒന്നുതൊട്ടാല്‍ കയ്യില്‍ അടര്‍ന്നുവരുന്ന ചുമരുകളും ബീമുകളും, സര്‍ക്കാര്‍ പ്രാഥമിക പരിശോധന നടത്തി ബലക്ഷയമില്ലെന്നും പ്ലാസ്റ്ററിംഗില്‍ മാത്രമാണ് പോരായ്മഎന്നും വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് വന്നു. ഇടയ്ക്ക് പെയ്ത മഴയില്‍ പുത്തൻ കെട്ടിടത്തിലെ ക്ലാസ് മുറികള്‍ ചോര്‍ന്നൊലിക്കാൻ തുടങ്ങിയതോടെ രക്ഷിതാക്കള്‍ വിജിലൻസിനെ സമീപിച്ചു. തുടര്‍ന്നാണ് കെട്ടിടം പൊളിച്ചു പണിയാൻ തീരുമാനമായത്.