Spread the love

തിരുവനന്തപുരം ∙ 23 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ യുഡിഎഫ് 10 സീറ്റുകളിലും എൽഡിഎഫ് 9 സീറ്റുകളിലും എൻഡിഎ 3 സീറ്റുകളിലും വിജയിച്ചു. ഒരിടത്ത് സ്വതന്ത്രനാണ് മുന്നിൽ. ആറിടത്ത് എൽഡിഎഫിന് അട്ടിമറി വിജയമാണ്. കോൺഗ്രസിന്റെയും ബിജെപിയുടെയും സീറ്റുകൾ പിടിച്ചെടുത്തു. 75.1% ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 10,974 പുരുഷന്മാരും 13,442 സ്ത്രീകളും ഉൾപ്പെടെ ആകെ 24,416 പേരാണ് വോട്ട് ചെയ്തത്.

10 ജില്ലകളിലായി ഒരു മുനിസിപ്പൽ കോർപറേഷൻ വാർഡിലും 4 മുനിസിപ്പാലിറ്റി വാർഡിലും 18 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമായിരുന്നു ഉപതിരഞ്ഞെടുപ്പ്. 88 സ്ഥാനാർഥികളാണു ജനവിധി തേടിയത്. തിരുവനന്തപുരം ജില്ലയിലെ 4 തദ്ദേശ വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 3 എണ്ണത്തിൽ എൽഡിഎഫും ഒരെണ്ണത്തിൽ ബിജെപിയും വിജയിച്ചു. രണ്ടു വാർഡുകളിൽ എൽഡിഎഫിന് അട്ടിമറി വിജയം.

* ജില്ല, തദ്ദേശ സ്ഥാപനം, വിജയി എന്നീ ക്രമത്തിൽ

*തിരുവനന്തപുരം

തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ വെള്ളാർ (എൽഡിഎഫ്)

ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ കുന്നനാട്(എൽഡിഎഫ്)

പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കോവിൽവിള (എൻഡിഎ)

പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ അടയമൺ(എൽഡിഎഫ്)

*കൊല്ലം

ചടയമംഗലം ഗ്രാമപഞ്ചായത്തിലെ കുരിയോട്(എൽഡിഎഫ്)

*പത്തനംതിട്ട

നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ കടമ്മനിട്ട (യുഡിഎഫ്)

*ആലപ്പുഴ

വെളിയനാട് ഗ്രാമപഞ്ചായത്തിലെ കിടങ്ങറ ബസാർ തെക്ക്(എൻഡിഎ)

*ഇടുക്കി

മൂന്നാർ ഗ്രാമപഞ്ചായത്തിലെ മൂലക്കട (യുഡിഎഫ്)

മൂന്നാർ ഗ്രാമപഞ്ചായത്തിലെ നടയാർ(യുഡിഎഫ്)

* എറണാകുളം

എടവനക്കാട് ഗ്രാമപഞ്ചായത്തിലെ നേതാജി (യുഡിഎഫ്)

നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ കൽപ്പക നഗർ (എൽഡിഎഫ്)

*തൃശൂർ

മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ പതിയാർക്കുളങ്ങര (എൽഡിഎഫ്)

*പാലക്കാട്

ചിറ്റൂർ തത്തമംഗലം മുനിസിപ്പൽ കൗൺസിൽ മുതുകാട് (എൽഡിഎഫ്)

പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പൂക്കോട്ടുകാവ് നോർത്ത് (എൽഡിഎഫ്)

എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ പിടാരിമേട് (സ്വതന്ത്രൻ)

തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ നരിപ്പറമ്പ് (യുഡിഎഫ്)

*മലപ്പുറം

കോട്ടയ്ക്കൽ മുനിസിപ്പൽ കൗൺസിൽ ചൂണ്ട (യുഡിഎഫ്)

കോട്ടയ്ക്കൽ മുനിസിപ്പൽ കൗൺസിൽ ഈസ്റ്റ് വില്ലൂർ (യുഡിഎഫ്)

മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കാച്ചിനിക്കാട് കിഴക്ക് (യുഡിഎഫ്)

*കണ്ണൂർ

മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ മമ്മാക്കുന്ന് (എൽഡിഎഫ്)

രാമന്തളി ഗ്രാമപഞ്ചായത്തിലെ പാലക്കോട് സെൻട്രൽ (യുഡിഎഫ്)

മട്ടന്നൂർ മുനിസിപ്പൽ കൗൺസിൽ ടൗൺ (എൻഡിഎ)

മാടായി ഗ്രാമപഞ്ചായത്ത് മുട്ടം ഇട്ടപ്പുറം (യുഡിഎഫ്).

Leave a Reply