Spread the love

ഗുരുവായൂർ : ക്ഷേത്രത്തിൽ ഇന്നലെ ചാവക്കാട് മുൻസിഫ് കോടതി വിളക്ക് ആഘോഷിച്ചു. കാഴ്ചശീവേലി, തായമ്പക, വിളക്കെഴുന്നള്ളിപ്പ്, കലാപരിപാടികൾ എന്നിവയുണ്ടായി.

ഇന്ന് കനറാ ബാങ്ക് ഏകാദശി വിളക്കാണ്. നാളെ ക്ഷേത്രത്തിലെ പാരമ്പര്യ അവകാശികളായ പത്തുകാര് വാരിയന്മാരുടെ വക ഏകാദശി വിളക്കാണ്. കാലത്തും ഉച്ചകഴിഞ്ഞും കാഴ്ചശീവേലിക്ക് ചെർപ്പുളശേരി രാജേഷിന്റെ മേളം അകമ്പടിയാകും. സന്ധ്യയ്ക്കു കവളപ്പാറ പ്രവീൺ കൃഷ്ണന്റെ തായമ്പക, വലിയ നിറമാല, രാത്രി വിളക്കെഴുന്നള്ളിപ്പ്.

മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ രാത്രി 8.30ന് കഥകളി. പകുതി പുറപ്പാട് അരങ്ങേറ്റം. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ അരങ്ങിലെത്തുന്ന സീതാസ്വയംവരം കഥ.

Leave a Reply