സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ 164 മൊഴി പകർപ്പ് എൻഫോഴ്സ്മെന്‍റിന് നൽകാൻ കോടതി ഉത്തരവ്. അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ഇഡിയുടെ അപേക്ഷ പരിഗണിക്കുന്നതിനെ കസ്റ്റംസ് എതിർത്തില്ല. മൊഴി വിശദമായി പരിശോധിച്ചാകും സ്വപ്ന സുരേഷിന്‍റെ ചോദ്യം ചെയ്യൽ. ഡോളർ കടത്ത് കേസിൽ 164 മൊഴി ആവശ്യപ്പെട്ടുള്ള ഇഡി ഹർജിയിൽ ഇന്ന് തന്നെ വാദം നടക്കും. ബുധനാഴ്ചയാണ് കൊച്ചി ഇഡി ഓഫീൽ സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുക.