
ദില്ലി: ഇന്ത്യയുടെ കൊവിഡ് പ്രതിരോധ വാക്സീനായ കൊവാക്സീന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം. ഇതോടെ കൊവാക്സീന്‍ എടുത്തവരുടെ വിദേശയാത്ര പ്രശ്‍നത്തിന് പരിഹാരമാകും. കുട്ടികളിലെ വാക്സിനേഷൻ വൈകുമെന്നാണ് സൂചന. പതിനാറിനു മുകളിലുള്ളവർക്ക് വാക്സീൻ നല്‍കാനാണ് ആലോചന. രണ്ട് വയസിനും ആറ് വയസിനും ഇടയിലെ കൂട്ടികൾക്ക് ഇത് നല്‍കേണ്ടതുണ്ടോ സുരക്ഷിതമാണോ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വിദഗ്ധ ഉപദേശം തേടും. ഗുരുതര രോഗങ്ങളുള്ള കുട്ടികൾക്കും ആദ്യഘട്ടത്തിൽ വാക്സീൻ നൽകുന്നതും കേന്ദ്രത്തിന്‍റെ പരിഗണനയിലുണ്ട് എന്നാണ് റിപ്പോർട്ട്.