Spread the love

ജൂണ്‍ ഒന്നിന് സ്കൂളുകള്‍ തുറക്കില്ല. കോവിഡ് സാഹചര്യം ഗുരുതരമായി തുടരുന്നതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളുമായി മുന്നോ‌ട്ടു പോകേണ്ടിവരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. ക്ലാസുകള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ എന്നിവയുടെ തീയതിയില്‍ പുതിയ സര്‍ക്കാര്‍ തീരുമാനമടുക്കും.

2021-2022 അധ്യന വര്‍ഷത്തിലും സാധാരണ നിലയിലേക്ക് സംസ്ഥാനത്തെ സ്കുളുകള്‍ക്ക് മടങ്ങാനാവില്ല. ജൂണ്‍ ഒന്നിന് സ്കൂളുകള്‍തുറക്കില്ലെന്ന് അനൗദ്യോഗികമായി വിദ്യാഭ്യാസ വകുപ്പ് പറയുന്നു. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹച്യത്തില്‍ ട്യൂഷന്‍സെന്‍ററുകള്‍ പോലും പ്രവര്‍ത്തിക്കരുതെന്ന കര്‍ശന നിര്‍ദേശമാണ് നിലവിലുള്ളത്.

കൂടാതെ കുട്ടികളെ വീടിന് പുറത്തു വിടരുതെന്നും ആരോഗ്യ വകുപ്പ് പറയുന്നു. ഓണ്‍ലൈന്‍ ക്ളാസുകളുമായി അധ്യന വര്‍ഷം തുടങ്ങാനാണ് സാധ്യത. വിക്ടേഴ്സ് ചാനലും സാമൂഹിക മാധ്യമങ്ങളും ഉപയോഗിച്ചുള്ള പഠനരീതി തുടരുന്നതാണ് പ്രായോഗികം എന്നാണ് അധ്യാപകരുടെയും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും അഭിപ്രായം. പുതിയസര്‍ക്കാര്‍ചുമതലയേറ്റശേഷം ഇക്കാര്യത്തില്‍നയപരമായ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളും.

Leave a Reply