തിരുവനന്തപുരം ∙ കേരളത്തിൽ 82 ശതമാനത്തിലധികം പേരിൽ കോവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി. ആരോഗ്യവകുപ്പ് നടത്തിയ സിറോ പ്രിവലൻസ് സർവേയുടെ പ്രാഥമിക വിലയിരുത്തൽ ആണിത്. 14 ജില്ലകളിൽനിന്ന് 30,000 സാംപിളുകൾ ശേഖരിച്ചു. കോവിഡ് ബാധിച്ചോ വാക്സിനേഷനിലൂടെയോ പ്രതിരോധശേഷി ലഭിച്ചിട്ടുണ്ടോ എന്നറിയാനാണു സർവേ നടത്തിയത്. 40 % കുട്ടികളിൽ ആന്റിബോഡി സാന്നിധ്യമുണ്ടെന്നാണു കാണുന്നത്. കുട്ടികൾക്ക് വാക്സീൻ നൽകിത്തുടങ്ങിയിട്ടില്ലാത്തതിനാൽ കോവിഡ് ബാധ മാത്രമാണ് ആന്റിബോഡിക്കു ഉണ്ടാവാൻ കാരണം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് കുറവാണ്. സ്കൂളുകൾ തുറക്കാൻ ഈ ഫലം കൂടി പരിഗണിക്കുന്നുണ്ട്.