Spread the love

ഹൂസ്റ്റൺ : ടെക്സസ്സിലെ ഓസ്റ്റിൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നോൺ റിലിജിയസ്, നോൺ പൊളിറ്റിക്കൽ, നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ ഹിന്ദു ചാരിറ്റീസ് ഫോർ അമേരിക്കയുടെ കോവിഡ് സഹായം ഇന്ത്യയിലെത്തി.

Covid assistance of American Hindu Charity to India.

ഇന്ത്യയിൽ കോവിഡ് ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി അമേരിക്കയിൽ നിന്നും വിമാനം വഴി അയച്ച 81,000 കിലോ മെഡിക്കൽ ഉപകരണങ്ങൾ, ഓക്സിജൻ കോൺസട്രോറ്ററുകൾ, 30,000 എൻ 95 മാസ്ക് എന്നിവയാണ് ഇന്ത്യയിലെത്തിച്ചത്. അമേരിക്കയിൽ നിർമ്മിച്ച ഓക്സിജൻ കോൺസുലേറ്ററുകൾ 50 % സബ്സിഡി യിലാണ് സംഘടനയ്ക്ക് ലഭിച്ചത്.മെമ്മോറിയൽ സെന്റർ ആൻഡ് നാഷണൽ കാൻസർഗ്രിഡ്നെറ്റ് നവ്യാ കെയറുമായി സഹകരിച്ച് ഇന്ത്യയിലെ ഏകദേശം 200 ആശുപത്രികളിലേക്ക് ഇവ എത്തിക്കുക.

നവ്യ ഹിന്ദു ചാരിറ്റീസ് ഫോർ ഓക്‌സിജൻ ഓക്സിജൻ എന്നാണ് ക്യാംപെയ്ന് പേരിട്ടിരിക്കുന്നത്. നവ്യ കെയറുമായി സഹകരിച്ച് കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് 5 മില്യൻ ഡോളർ ആമസോൺ സംഭാവനയായി നൽകിയിരുന്നു. ഇന്ത്യയിലേക്ക് ഇത്രയും സാധനങ്ങൾ എത്തിക്കുന്നതിന് സൗജന്യവിമാന സൗകര്യം ഒരുക്കിയതും ആമസോണാണ്.ഇന്ത്യയിലെ കോവിഡ് പോരാട്ടത്തിന് യുഎസ് ചേംബർ ഓഫ് കൊമേഴ്സ് ഗ്ലോബൽ ടാക്സ് ഫോഴ്സും പിന്തുണ അറിയിച്ചിട്ടുണ്ട്.

Leave a Reply