ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകൾ കുറയുന്നതായി റിപ്പോർട്ടുകൾ രാജ്യത്ത് കോവിഡ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ മുൻ ദിവസങ്ങളെ അപേക്ഷിച്ചു ലക്ഷത്തിലേറെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
24 മണിക്കൂറിനുള്ളിൽ 1,14,428 കേസുകളാണ് കുറഞ്ഞത്. ഏപ്രിൽ 12 നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.രോഗമുക്തി നിരക്കും 90.8% ആയി കൂടിയിരിക്കുകയാണ്. രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്ത പുതിയ കേസുകൾ 1,73,790 ആയി കുറഞ്ഞിരിക്കുകയാണ്.ഈ മാസം ആദ്യം ഇത് 4.14 ലക്ഷം വരെ എത്തിയിരുന്നു. പ്രതിദിന പോസിറ്റീവ് നിരക്ക് 8.36 ശതമാനമാണ്.
24 മണിക്കൂറിനുള്ളിൽ മരണം,3617 ആണ്.കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന തമിഴ്നാട്ടിൽ 36,000 ആണ് കേസുകൾ. എന്നാൽ, കൂടുതൽ മരണം മഹാരാഷ്ട്രയിലാണ്, 1,022 ആണ് ഇവിടുത്തെ മരണം. ഇതുവരെ,സംസ്ഥാനങ്ങൾക്ക് 22.77 കോടി ഡോസ് വാക്സിൻ നൽകിയതായും, 3 ദിവസത്തിനകം 4 ലക്ഷം ഡോസ് കൂടി വിതരണം ചെയ്യുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.