
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. 24 മണിക്കൂറിനിടെ 17,073 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗബാധിതരായ ആളുകളുടെ എണ്ണത്തില്‍ 45 ശതമാനത്തിന്റെ വലിയ ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 21 പേര്‍ കോവിഡിനെ തുടര്‍ന്ന് മരിക്കുകയും ചെയ്‌തു.
രോഗബാധിതരുടെ എണ്ണത്തില്‍ ഉയര്‍ച്ച തുടരുന്നതോടെ രാജ്യത്ത് നിലവില്‍ രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 94,420 ആയി ഉയര്‍ന്നു. 15,208 ആളുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് മുക്‌തി നേടിയത്. നിലവില്‍ 98.58 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്‌തി നിരക്ക്.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 4,34,07,046 ആളുകള്‍ക്ക് കോവിഡ് ബാധിക്കുകയും, 5,25,020 ആളുകള്‍ കോവിഡിനെ തുടര്‍ന്ന് മരിക്കുകയും ചെയ്‌തു. 5.26 ശതമാനമാണ് രാജ്യത്തെ നിലവിലെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക്.