Spread the love

ഒമിക്രോൺ വ്യാപനത്തിൽ ഏവരും ജാഗ്രത പാലിക്കണമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണാഫ്രിക്കയിൽ നിന്നും മുംബൈ താനെയിൽ എത്തി കോവിഡ് പോസ്റ്റീവ് ആയ ഒരാളുടെ ജനിതക ശ്രേണീകരണ ഫലം വരാനുണ്ട്.

ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിൽ സ്ഥിരീകരിച്ചതോടെ രാജ്യാന്തര യാത്രികർക്കുള്ള മാർഗരേഖ കേന്ദ്ര സർക്കാർ പുതുക്കി ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചത്.

ഇതിനിടെ ദക്ഷിണാഫ്രിക്കയിൽ നിന്ന് മുംബൈ താനെയിൽ എത്തിയ 32 വയസുകാരന് കോവിഡ് പോസറ്റീവ് ആയത് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. നവംബർ 24 ന് ഡൽഹി വഴി എത്തിയ ഇയാളുടെ സാമ്പിൾ ജനിതക ശ്രേണീകരണത്തിന് അയച്ചിരിക്കുകയാണ്. ഡൽഹി സർക്കാർ വിളിച്ച ദുരന്ത നിവാരണ അതോറിട്ടി യോഗത്തിൽ വ്യോമയാന മന്ത്രാലയ ഉദ്യോഗസ്ഥരും പങ്കെടുത്തേക്കും. ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കണമെന്നാണ് ഡൽഹി സർക്കാരിന്റെ ആവശ്യം. കേന്ദ്രം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ വൈകുന്നത് വലിയ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും ഡൽഹി സർക്കാർ പറയുന്നു.

Leave a Reply