അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിക്കായി കളിക്കുന്ന മെസിക്കും മറ്റു മൂന്നു പി.എസ്.ജി. താരങ്ങൾക്കുമാണ് കോവിഡ് പോസിറ്റീവായത്.വാർത്ത ക്ലബ് അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പി. എസ്. ജിയുടെ ഔദ്യോഗിക വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
മെസിക്കു പുറമേ യുവാന്‍ ബെര്‍നാഡ്, സെര്‍ജിയോ റിക്കോ, നഥാന്‍ ബിറ്റ്മസല എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും നാലുപേരെയും ഐസൊലേഷനിലേക്കു മാറ്റിയെന്നും ക്ലബ് അധികൃതര്‍ വ്യക്തമാക്കി.തിങ്കളാഴ്ച ഫ്രഞ്ച് കപ്പിൽ ഫെഗ്നിസിനെ നേരിടാനിരിക്കെയാണ് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത പുറത്ത് വരുന്നത്. ഫ്രഞ്ച് ലീഗിലെ മറ്റൊരു ക്ലബ്ബായ മൊണോക്കെയിലെ ഏഴ് താരങ്ങള്‍ ക്കും കോവിഡ് സ്ഥിരികരിച്ചിരുന്നു.