തിരുവനന്തപുരം വർക്കല താലൂക്ക് ആശുപത്രിയിലെ നഴ്സിങ് ഓഫീസർ പി.എസ് സരിത കോവിഡ് ബാധിച്ച് മരിച്ചു. 45 വയസായിരുന്നു. കല്ലറ സി.എഫ്.എൽ.ടി.സിയിൽ ഡ്യൂട്ടിയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ ക്വാറന്റീനിലായിരുന്ന ഇവരെ ഇന്നലെ പുലർച്ചെയാണ് അവശനിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കുമ്പോഴേയ്ക്കും മരണം സംഭവിച്ചു. വർക്കല പുത്തൻചന്ത സ്വദേശിയാണ്.