Spread the love
സൗരവ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചു

ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരം ആണ്. വാക്സിന്റെ രണ്ടു ഡോസും എടുത്ത ഗാംഗുലി ജോലി സംബന്ധമായി സ്ഥിരം യാത്രയിലായിരുന്നു. ഈ വർഷമാദ്യം ഹൃദയാഘാതത്തെ തുടർന്ന് രണ്ടു തവണ ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അടിയന്തരമായി ആൻജിയോപ്ലാസ്റ്റിയും ചെയ്തിരുന്നു.

Leave a Reply