Spread the love

കോഴിക്കോട്: കേന്ദ്രമന്ത്രി വി മുരളീധരന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവായ മന്ത്രിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രിക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ല. നാളെ ബെം​ഗളൂരുവിലേക്ക് പോകാനിരിക്കും മുൻപ് നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് പോസറ്റീവായത്. മന്ത്രിയുടെ അടുത്ത ദിവസങ്ങളിലെ പരിപാടികൾ റദ്ദാക്കി.ഇതിനിടെ രാജ്യത്ത് കോവിഡ് നിരക്കിൽ കുത്തനെ വർദ്ധനവുണ്ടാവുന്നതിനാൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ ഒരുങ്ങണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി

Leave a Reply