Spread the love
ചൈനയിൽ ഒരു വർഷത്തിന് ശേഷം വീണ്ടും കോവിഡ് മരണം

ചൈനയിൽ ഒരു വര്‍ഷത്തിനുശേഷം വീണ്ടും കൊവിഡ്‌ മരണം. വടക്കുകിഴക്കന്‍ പ്രവിശ്യയിലെ ജിലിനിലാണ്‌ 65, 87 വയസ്സുള്ള രണ്ടുപേര്‍ മരിച്ചത്. കൊവിഡ്‌ വ്യാപനത്തെ തുടര്‍ന്ന്‌ നിരവധി നഗരങ്ങളില്‍ ചൈന ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4051 പേര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. ഏഷ്യയിലെയും യൂറോപ്പിലെയും വിവിധ രാജ്യങ്ങളിൽ COVID-19 കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകുന്നു. പരിശോധനകൾ കുറച്ചിട്ടും ആഗോളതലത്തിൽ കേസുകൾ വർദ്ധിക്കുന്നതിന്‍റെ അർത്ഥം “നമ്മൾ കാണുന്ന കേസുകൾ മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. തുടർച്ചയായ പ്രാദേശിക വ്യാപനങ്ങളും കുതിച്ചുചാട്ടവും പ്രതീക്ഷിക്കേണ്ടതാണ്, പ്രത്യേകിച്ച് രോഗവ്യാപനം തടയുന്നതിനുള്ള നടപടികൾ എടുത്തുകളഞ്ഞ പ്രദേശങ്ങളിൽ.”പത്രസമ്മേളനത്തിൽ ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു

Leave a Reply