കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ അവകാശികള്‍ക്കായുള്ള ധനസഹായ വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ അക്ഷയകേന്ദ്രങ്ങളും ഇന്ന് (ജനുവരി 30) തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റ്റി.കെ വിനീത്.
കോവിഡ് എക്‌സ്-ഗ്രേഷ്യ ധനസഹായത്തിന് അപേക്ഷിക്കാന്‍ മതിയായ രേഖകളുമായി എത്തുന്ന പൊതുജനങ്ങള്‍ക്ക് യാത്രാ സ്വാതന്ത്ര്യം ഉറപ്പു വരുത്തണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവില്‍ പറയുന്നു.