
സംസ്ഥാനത്ത് തുടരെ മൂന്നാം ദിവസവും ആയിരം കടന്ന് കൊവിഡ് രോഗികൾ. ഇന്ന് 1,278 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 1370 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. എറണാകുളത്താണ് ഏറ്റവുമധികം രോഗികൾ ഉള്ളത്. 407 കേസുകൾ. 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണവും സ്ഥിരീകരിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ചയാണ് സർക്കാർ വീണ്ടും കൊവിഡ് കണക്കുകൾ പുറത്തുവിട്ടത്.