Spread the love
ചൈനയില്‍ കൊവിഡ് വ്യാപനം; ഏഷ്യന്‍ ഗെയിംസ് മാറ്റി വെച്ചു

ബീജിങ്: ഈ വർഷത്തെ ഏഷ്യൻ ഗെയിംസ് മാറ്റിവെച്ചു. ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ചൈനയിലെ ഹാൻചൗ നഗരത്തിലെ കോവിഡ് വ്യാപനത്തെ തുടർന്നാണ് അനിശ്ചിതകാലത്തേക്ക് ഗെയിംസ് മാറ്റിവച്ചതായി സംഘാടകർ അറിയിച്ചത്. അടുത്ത കാലത്തായി ചൈനയിൽ കോവിഡ് കേസുകളിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്.

സെപ്തംബർ 10 മുതൽ 25 വരെയാണ് ഏഷ്യൻ ഗെയിംസ് നിശ്ചയിച്ചിരുന്നത്. മാറ്റിവെച്ച വിവരം ചൈനീസ് ദേശിയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2022 സെപ്റ്റംബർ 10 മുതൽ 25 വരെ ചൈനയിലെ ഹാങ്ഷൗവിൽ നടക്കാനിരുന്ന 19-ാം ഏഷ്യൻ ഗെയിംസ് മാറ്റിവയ്ക്കുകയാണെന്നും പുതിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്നുമാണ് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ അറിയിച്ചത്.
കിഴക്കൻ ചൈനയിലെ 12 ദശലക്ഷം ജനസംഖ്യയുള്ള നഗരമാണ്ഹാങ്ഷൗ. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായ്ക്ക് സമീപമാണ് ആതിഥേയ നഗരമായ ഹാങ്ഷൗ സ്ഥിതി ചെയ്യുന്നത്. ആഴ്ചകളായി സീറോ ടോളറൻസ് സമീപനത്തിന്റെ ഭാഗമായി ലോക്ക്ഡൗണിൽ ആയിരുന്നു നഗരം.

Leave a Reply