Spread the love

കോവിഡ് വ്യാപനം മൂലം പശ്ചിമ ബംഗാളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവെച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. അടുത്ത ശനിയാഴ്ച അസൻസോൾ, ബിധാൻ നഗർ, സിലിഗുരി, ചന്ദൻ നഗർ എന്നിവിടങ്ങളിൽ നടക്കേണ്ടിയിരുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പാണ് അടുത്ത മാസം പന്ത്രണ്ടിലേക്ക് മാറ്റിയത്. സംസ്ഥാന സർക്കാർ പ്രതിനിധികളുമായുള്ള ചർച്ചക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ തീയതിയിലെ മാറ്റം അറിയിച്ചത്.

കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നാല് മുതൽ ആറു ആഴ്ച വരെ നീട്ടിവെക്കാൻ കഴിയുമോയെന്ന് കൽക്കട്ട ഹൈക്കോടതി വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കമീഷനോട് ആരാഞ്ഞിരുന്നു. 48 മണിക്കൂറിനുള്ളിൽ ഒരു തീരുമാനത്തിലെത്താൻ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഇതിനെത്തുടർന്നാണ് പുതിയ തീരുമാനം.

Leave a Reply