കേരളത്തിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനാൽ സ്കൂളുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം വന്നേക്കും. കേരളത്തിൽ രണ്ടായിരത്തിന് താഴെയായിരുന്ന പ്രതിദിന കൊവിഡ് രോഗികൾ ഇപ്പോൾ 6000നും മുകളിലാണ് .സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിക്കുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സ്കൂളുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം വേണമോ എന്ന പുനരാലോചന. സ്കൂളുകളിൽ നേരിട്ടെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ നിയന്ത്രണം വന്നേക്കും.