Spread the love

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളിലെ അവസ്ഥ വിലയിരുത്താൻ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഞായറാഴ്ച വൈകിട്ടു ചേർന്ന ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രിയുടെ തീരുമാനം. ജില്ലാ തലത്തിൽ ആരോഗ്യ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും കൗമാരക്കാരിൽ വാക്സിനേഷൻ വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.

പ്രതിദിന കോവിഡ് കേസുകൾ 1.6 ലക്ഷത്തിന് അടുത്തെത്തിയതോടെയാണ് പ്രധാനമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ, ആഭ്യന്തര സെക്രട്ടറി അജസ് കുമാർ ഭല്ല, കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.കഴിഞ്ഞ ഡിസംബർ 24നും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കോവിഡ് അവലോകന യോഗം ചേർന്നിരുന്നു. കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ ജാഗരൂകരാകണമെന്ന് അന്ന് ഉദ്യോഗസ്ഥർക്ക് മോദി നിർദേശം നൽകി. കോവിഡ് വ്യാപനത്തിനെതിരെയുള്ള പോരാട്ടം തുടരണമെന്നും പറഞ്ഞിരുന്നു.

Leave a Reply