Spread the love
150 കെഎസ്ആർടിസി ജീവനക്കാർക്ക് കൊവിഡ്

കെഎസ്ആർടിസിയിൽ 150 ജീവനക്കാർക്ക് കോവിഡ്. ആറു സർവീസുകൾ റദ്ദാക്കി. കൂടുതൽ സർവീസുകൾ റദ്ദാക്കേണ്ടിവരുമെന്നാണ് വിവിധ ഡിപ്പോ മാനേജർമാരുടെ മുന്നറിയിപ്പ്. ഗുരുവായൂരിൽ മൂന്ന് സർവ്വീസും എറണാകുളത്ത് രണ്ടും തിരുവനന്തപുരത്ത് ഒരു സർവ്വിസുമാണ് മുടങ്ങിയത്. തിരുവനന്തപുരം,എറണാകുളം, കോഴിക്കോട് ഡിപ്പോകളിലാണ് സ്ഥിതി ഗുരുതരം. ജില്ലയിലാകെ 80 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഏറണാകുളം, കോഴിക്കോട് ഡിപ്പോകളിൽ 15 പേർക്ക് വിതം കോവിഡ് സ്ഥിരികരിച്ചു. എന്നാൽ പ്രതിസന്ധിയില്ലെന്നും ചില ജീവനക്കാർ വ്യാജപ്രചാരണം നടത്തുകയാണെന്നുമാണ് ഗതാഗതമന്ത്രിയുടെ വിശദീകരണം. പൊതുസ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോൾ കെഎസ്ആർടിസിയുടെ സ്ഥിതി ഗുരുതരമല്ലെന്നാണ് മന്ത്രി പറയുന്നത്.

Leave a Reply