
ഡല്‍ഹി ജയിലുകളിലെ 90 തടവുകാര്‍ക്കും 80 ജയില്‍ ഉദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഡിസംബര്‍ മുതല്‍ ജനുവരി 15 വരെ 99 തടവുകാര്‍ക്കും 88 ജീവനക്കാര്‍ക്കും കോവിഡ് ബാധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചികിത്സിക്കുന്നതിനായി ഡല്‍ഹി ജയില്‍ വകുപ്പ് ജയിലുകളില്‍ 50-100 കിടക്കകളുള്ള മെഡിക്കല്‍ സെന്ററുകള്‍ സജ്ജീകരിച്ചു. രോഗികളെ നിരീക്ഷിച്ചുവരികയാണെന്നും ഗുരുതരമായ കേസുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഡല്‍ഹി ജയില്‍ ഡയറക്ടര്‍ ജനറല്‍ സന്ദീപ് ഗോയല്‍ പറഞ്ഞു. തടവുകാര്‍ക്കാപ്പം ജീവനക്കാരെയും സ്ഥിരമായി പരിശോധിക്കുന്നുണ്ടെന്ന് അധികൃകര്‍ പറഞ്ഞു. കോവിഡ് പിടിപ്പെട്ട മറ്റു ഗുരുതര രോഗങ്ങളുള്ളവരെ നിരീക്ഷിക്കാന്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ടവുകാരെ കുടുംബാംഗങ്ങള്‍ സന്ദര്‍ശിക്കുന്നതും ജയിലിനു പുറത്തുള്ള മറ്റു പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്.