തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡിന്റെ നാലാം തരംഗം ജൂൺ-ജൂലൈ മാസത്തോടെ എത്തുമെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇതിനെ നിസാരമായി കാണരുതെന്നും, ജാഗ്രത പാലിക്കണമെന്നുമാണ് സംസ്‌ഥാന ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. നിലവിൽ സംസ്‌ഥാനത്ത് പതിനായിരത്തോളം ആളുകൾ മാത്രമാണ് കോവിഡ് ചികിൽസയിൽ കഴിയുന്നത്. കോവിഡ് നാലാം തരംഗത്തിൽ രോഗവ്യാപന നിരക്ക് കൂടുതലാകുമെങ്കിലും തീവ്രമാകില്ല. മരണസാധ്യതയും കുറവായിരിക്കും. എന്നാൽ ജാഗ്രത തുടരണമെന്നും കോവിഡ് വിദഗ്‌ധ സമിതി അധ്യക്ഷൻ ഡോക്‌ടർ ബി ഇക്‌ബാൽ വ്യക്‌തമാക്കി. മാസ്‌ക് ഉപയോഗിക്കുന്നതും സാനിറ്റൈസർ ഉപയോഗിക്കുന്നതും ഒഴിവാക്കേണ്ടതില്ല. മാസ്‌ക് ഒരു പോക്കറ്റ് വാക്‌സിൻ ആണെന്നും, രോഗവ്യാപന അന്തരീക്ഷങ്ങളിൽ ഉപയോഗിക്കുന്നത് ഉചിതമാണെന്നും, അതിലൂടെ രോഗവ്യാപനം കുറയ്‌ക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.