ന്യൂഡൽഹി :രാജ്യത്ത് കോവിഡ് മുക്തനിരക്ക് 88.71 % ആയതായി
കേന്ദ്ര ആരോഗ്യ മന്ത്രാലയം.

ആകെ 2.67 കോടി ജനങ്ങൾക്കാണ് ഇതുവരെ കൊവിഡ് പോസിറ്റീവായത്.ഇതിൽ 2.37 കോടി പേർ രോഗവിമുക്തരായി. നിലവിൽ ചികിത്സയിലുള്ളത് 27.03 ലക്ഷം പേരാണ്. ഇതിൽ 66.38 ശതമാനം ആളുകളും കേരളമുൾപ്പെടെയുള്ള 7 സംസ്ഥാനങ്ങളിൽ നിന്നാണ്. രാജ്യത്ത് കോവിഡ് സ്ഥിരീകരണ നിരക്ക്= ടെസ്റ്റ് പോസിറ്റീവ് റേറ്റ്) 11.34% ആയി കുറഞ്ഞിരിക്കുകയാണ്.
അതേസമയം, രാജ്യത്ത് ഇന്നലെ 2.69 ലക്ഷം പേർക്കാണ് പുതുതായി പോസിറ്റീവായത്.ഇതുവരെ 19.50 കോടി വാക്സിൻ രാജ്യത്ത് വിതരണം ചെയ്തു. സംസ്ഥാനങ്ങൾക്ക് 21.80 കോടി ഡോസുകൾ കൂടി നൽകി.അതേസമയം, രാജ്യത്ത് മരണം വൻതോതിൽ ഉയർന്നു വരികയാണ്. ഇന്നലെയും നാലായിരത്തിൽ മുകളിൽ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ 4,050 മരണങ്ങൾ കൂടി സ്ഥിതീകരിച്ചതോടെ ആകെ മരണം 3,03,355 ആയി ഉയർന്നിരിക്കുകയാണ്.