അബുദാബി :കോവിഡിനെ വാക്സീൻ യജ്ഞത്തിലൂടെ ശക്തമായി പ്രതിരോധിക്കുകയാണ് യുഎഇ.

രാജ്യത്തെ ജനസംഖ്യയിൽ പകുതിയിലേറെ പേർക്കും ഇതിനേടകം വാക്സീൻ ലഭ്യമാക്കി. 12 വയസ്സിന് മുകളിലുള്ള 80 ശതമാനത്തോളം പേരും വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.ദേശീയ വാക്സീൻ ക്യാoപെയ്നിലൂടെ സ്വദേശികൾക്കും, വിദേശികൾക്കും സൗജന്യമായാണ് വാക്സീൻ നൽകുന്നത്. 60 വയസ്സിനു മുകളിലുള്ളവരിൽ 95% പേർക്കും വാക്സിൻ നൽകിയതായും ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി വക്താവ് ഡോ.താഹിർ അൽ അമേരി പറഞ്ഞു.
നിലവിൽ യുഎഇയിൽ അംഗീകാരമുള്ള വാക്സിനുകൾ ഫൈസർ,അസ്ട്രോസെനക്, സ്പുട്നിക് 5, സിനോഫാo എന്നിവയാണ്. ഇതിൽ സിനോഫാo ഹയാത് എന്ന പേരിൽ യുഎഇയിൽ ഉൽപാദിപ്പിക്കുന്നുണ്ട്. കോവിഡ് ബാധിതരുടെ ചികിത്സയ്ക്ക് സർക്കാർ, സ്വകാര്യ ആശുപത്രികൾക്കു പുറമേ 10 ഫീൽഡ് ആശുപത്രികളും യുഎഇയിൽ പ്രവർത്തിക്കുന്നുണ്ട്. ഫീൽഡ് ആശുപത്രികളിൽ മാത്രം 1500 ആരോഗ്യപ്രവർത്തകർ കർമ്മനിരതരാ.ണ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജനസംഖ്യയിൽ ഇത്രയധികം പേർക്ക് വായിച്ച് നൽകുന്ന ആദ്യ രാജ്യമാണ് യുഎഇ എന്ന് ഡോ. അൽ അമേരി വ്യക്തമാക്കി.