ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുറയുകയും, രോഗമുക്തരുടെ എണ്ണം കൂടുകയും ചെയ്തതോടെ പലസംസ്ഥാനങ്ങളിലും നിയന്ത്രണങ്ങളിൽ ഇളവുകൾ.
എന്നാൽ, ചിലയിടങ്ങളിൽ നിയന്ത്രണങ്ങൾ ദീർഘിപ്പിച്ചിട്ടുണ്ട്.95.43 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 24 മണിക്കൂറിൽ 70.421 കേസുകളാണ് രാജ്യത്തെ റിപ്പോർട്ട് ചെയ്തത്. മാർച്ചിന് ശേഷമുണ്ടായ ഏറ്റവും കുറഞ്ഞ നിരക്കാണിത്.14.92ലക്ഷം സാമ്പിളുകളാണ് ടെസ്റ്റ് ചെയ്ത്. പൊതുവേ കേസുകളുടെ എണ്ണം കുറഞ്ഞുവരുന്നതയാണ് സംസ്ഥാനങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.തമിഴ്നാട്(14,106), മഹാരാഷ്ട്ര(10,442 ),കേരളം (7,719) എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ രേഖപെടുത്തിയിരിക്കുന്നത്.
എന്നാൽ,നിലവിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ഭാഗിക ലോക്ഡൗണിലാണ്. ഡൽഹി,ഹിമാചൽ പ്രദേശ്, രാജസ്ഥാൻ ഒഴികെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വാരാന്ത്യ കർഫ്യൂവും കർശനമാണ്.എല്ലായിടത്തും രാത്രികാല കർഫ്യൂവും ഉണ്ട്.
എന്നാൽ,യാത്രാ നിയന്ത്രണങ്ങൾ ഒരിടത്തും കർശനമല്ല. ഡൽഹിയിൽ കഴിഞ്ഞ ആഴ്ച തന്നെ ഇളവുകൾ നൽകി തുടങ്ങിയിരുന്നു.ഇന്നലെ മുതൽ കടകളെല്ലാം തുറന്നു.അസമിൽ രണ്ട് ഡോസ് വാക്സിൻ എടുത്ത സർക്കാർ ജീവനക്കാർക്ക് ഓഫീസിലെത്താൻ നിർദ്ദേശമുണ്ട്.ഉത്തരാഖണ്ഡ്,ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ 21 വരെ നീട്ടി.
തമിഴ്നാട്ടിൽ 27 ജില്ലകളിൽ ഇളവുകൾ പ്രഖ്യാപിച്ചു.ബംഗാളിൽ ലോക്ഡൗൺ ജൂലൈ 1വരെ നീട്ടി.മഹാരാഷ്ട്ര,
തെലങ്കാന,ആന്ധ്ര എന്നിവിടങ്ങളിൽനിന്ന് ഡൽഹിയിലെത്തുന്ന യാത്രക്കാർക്കുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധനയും പിൻവലിച്ചിട്ടുണ്ട്. കർണാടകയും ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.