Spread the love

തിരുവനന്തപുരം: എല്ലാ സ്വകാര്യ ആശുപത്രികളിലും കോവിഡ് ഒ പ്പി തുടങ്ങണമെന്ന നിർദേശവുമായി സംസ്ഥാന സർക്കാർ.സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം ഓക്സിജനും ഐസിയു കിടക്കകളും കോവിഡ് രോഗികൾക്കായി മാറ്റിവയ്ക്കണം എന്നാൽ 31വരെ ഗവൺമെൻറ് ആശുപത്രികൾ കോവിഡ് ചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും സംസ്ഥാന സർക്കാർ പുറത്തിറക്കിയ പുതിയ ചികിത്സാ മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു.മറ്റ് ചികിത്സ
അടിയന്തര പ്രാധാന്യമുള്ള രോഗികൾക്ക് ആയിരിക്കണം.

കോവിഡ് ഒ പ്പി തുടങ്ങണമെന്ന നിർദേശവുമായി സംസ്ഥാന സർക്കാർ
           പ്രാദേശിക, കുടുംബാരോഗ്യ കേന്ദ്രങ്ങൾ മരുന്ന് ഉറപ്പാക്കണം.എല്ലാ പനി ക്ലിനിക്കുകളും കോവിഡ് ക്ലിനിക്കുകൾ ആക്കുകയും ഇവിടെ കോവിഡ് പരിശോധന 

നടത്തുകയും വേണം. താലൂക്ക് ആശുപത്രികളിൽ ഓക്സിജൻ കിടക്കകളും കുറഞ്ഞത് അഞ്ച് വെൻറിലേറ്ററുകളും സജ്ജീകരിക്കണം. താലൂക്ക് ആശുപത്രികളുമായി രണ്ടാം നിര കോവിഡ് കേന്ദ്രങ്ങൾ ബന്ധിപ്പിക്കണം.കിടപ്പുരോഗികൾക്ക് കോവിഡ് പിടിപെട്ടാൽ വാർഡ് തല സമിതികൾ വീട്ടിൽ ഓക്‌സിജൻ എത്തിക്കാനുള്ള സംവിധാനം ഏർപ്പെടുത്തണം മുതലായ നിർദേശങ്ങളാണ് സർക്കാർ പുറത്തിറക്കിയ പുതിയ ചികിത്സ നിർദ്ദേശങ്ങളിൽ
പുതിയ ചികിത്സ മാർഗനിർദേശങ്ങളിൽ
പെടുന്നത്.

Leave a Reply