ന്യൂഡൽഹി: രാജ്യത്ത് കൊറോണ കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,409 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 347 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
44 ദിവസത്തിന് ശേഷമാണ് രാജ്യത്തെ കൊറോണ കണക്കുകൾ 30,000ത്തിന് താഴെ എത്തുന്നത്. സജീവ രോഗികൾ നാലര ലക്ഷത്തിൽ താഴെയായി. ആകെ 4,23,127 പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. 18 ലക്ഷത്തിനടുത്ത് എത്തിയ സജീവ രോഗികളുടെ നിരക്കാണ് ഇപ്പോൾ അഞ്ച് ലക്ഷത്തിൽ താഴെയെത്തിയത്.
അതേസമയം മരണസംഖ്യ 5,09,358 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരേക്കാൾ നാലിരട്ടിയോളം പേരാണ് രോഗമുക്തി നേടിയത്. 82,817 പേർക്ക് അസുഖം ഭേദമായി.