Spread the love
ബ്രിട്ടനിലും ചൈനയിലും വീണ്ടും പിടിമുറുക്കി കോവിഡ്

ബ്രിട്ടനിലെയും ചൈനയിലെയും രോഗവ്യാപനം ആശങ്കയാകുന്നു. ഇതുവരെയുണ്ടായതില്‍ ഏറ്റവും തീവ്രമായ രോഗവ്യാപനത്തെയാണ് ബ്രിട്ടനും ചൈനയും നേരിടുന്നത്. ഇതിനിടെയാണ് പുതിയ കോവിഡ് വകഭേദമായ XE ബ്രിട്ടനില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. മാര്‍ച്ച് 26ന് അവസാനിച്ച ആഴ്ചയില്‍ ബ്രിട്ടനില്‍ 4.9 ലക്ഷം ആളുകളാണ് രോഗബാധിതരായത്. ഞായറാഴ്ച മാത്രം 13,146 പേര്‍ക്കാണ് ചൈനയില്‍ കോവിഡ് ബാധിച്ചത്. ദക്ഷിണ കൊറിയയിലും കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഞായറാഴ്ച മാത്രം 2,64,171 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Leave a Reply