Spread the love
സംസ്ഥാനത്തെ കോവിഡ് ടെസ്റ്റ് നിരക്ക് കുറച്ചു; പി പി ഇ കകിറ്റിനും എൻ 95 മാസ്കിന്നും വില കുറച്ചു

സംസ്ഥാനത്തെ കോവിഡ് പരിശോധനകളുടെയും പി.പി.ഇ കിറ്റ്, എന്‍ 95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികളുടെയും നിരക്ക് കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

ആര്‍.ടി.പി.സി.ആര്‍ -300 രൂപ, ആന്റിജന്‍ ടെസ്​റ്റ്​ -100 രൂപ, എക്‌സ്‌പെര്‍ട്ട് നാറ്റ്- 2,350 രൂപ, ട്രൂനാറ്റ് – 1225 രൂപ, ആര്‍ടി ലാമ്പ് -1025 രൂപ എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

എല്ലാ ചാര്‍ജുകളും ഉള്‍പ്പെടെയുള്ള നിരക്കാണിത്.

പി.പി.ഇ കിറ്റ് ഒരു യൂണിറ്റിന് XL സൈസിന് 154 രൂപയും XXL സൈസിന് 156 രൂപയുമാണ് ഏറ്റവും കുറഞ്ഞ തുക. XL, XXL സൈസുകള്‍ക്ക്​ പരമാവധി ഈടാക്കാവുന്ന വില 175 രൂപയാണ്.

എന്‍ 95 മാസ്‌ക് ഒരെണ്ണത്തിന് 5.50 രൂപ മുതല്‍ 15 രൂപ വരെയാണ്​ പരമാവധി വില. അമിത ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്​ മന്ത്രി വ്യക്തമാക്കി.

ആര്‍.ടി.പി.സി.ആര്‍ 500 രൂപ, ആന്റിജന്‍ 300 രൂപ, എക്‌സ്‌പെര്‍ട്ട് നാറ്റ് 2500 രൂപ, ട്രൂനാറ്റ് 1500 രൂപ, ആര്‍ടി ലാമ്ബ് 1150 രൂപ എന്നിങ്ങനെയായിരുന്ന നേരത്തെ നിശ്ചയിച്ചിരുന്ന നിരക്കുകള്‍. അതാണ്​ ഇപ്പോള്‍ പുന:ക്രമീകരിച്ചത്​.

Leave a Reply