സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ നാളെയും മറ്റന്നാളും കര്‍ശന നിയന്ത്രണം. അനാവശ്യമായി പുറത്തിറങ്ങിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അവശ്യ സര്‍വീസുകള്‍ മാത്രമാണ അനുവദിക്കുക. എല്ലാപേരും വീടുകളില്‍ തന്നെ കഴിഞ്ഞ് നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും പൊലീസ് ആവശ്യപ്പെടു.സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടര്‍ന്നാണ് നാളെയും മറ്റന്നാളും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അതിനാല്‍ അവശ്യസേവനങ്ങള്‍ക്കുള്ളര്‍ മാത്രമേ പുറത്തിറങ്ങാവൂ എന്നും തിരുവനന്തപുരം റേഞ്ച് ഡിഐജി കെ. സജ്ഞയ്കുമാര്‍ പറഞ്ഞു.
ആശുപത്രി, പാല്‍, പത്രം എന്നിവയ്ക്ക് പുറമെ അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഐഡി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. അവശ്യ സര്‍വ്വീസിനുള്ള വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാം. മുന്‍ നിശ്ചയിച്ച വിവാഹം ഉള്‍പ്പെടെയുള്ളവ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് കൊവിഡ് മാനദണ്ഡ പ്രകാരം നടത്താം. മറ്റ് അത്യാവശ്യകാര്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന പൊതുജനങ്ങള്‍ മതിയായ കാരണം ബന്ധപ്പെട്ട ഓഫീസര്‍മാരെ അറിയിക്കണം.ഹയര്‍ സെക്കണ്ടറി പ്രാക്ടിക്കല്‍ പരീക്ഷ കൃത്യമായ സുരക്ഷയില്‍ നടക്കും. ദീര്‍ഘദൂര ബസ് സര്‍വ്വീസിന് തടസമില്ല. ഗടഞഠഇ യുടെ 50 ശതമാനം ബസുകള്‍ മാത്രമാകും സര്‍വ്വീസ് നടത്തുക.ടെലികോം സേവനങ്ങളും ഇന്റര്‍നെറ്റ് സേവന ജീവനക്കാരും പ്രവര്‍ത്തിക്കാം.